പ്രീമിയര്‍ ലീഗിന് ഓഗസ്റ്റ് 14ന് കിക്കോഫ്; ഗംഭീര കളികളോടെ തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2021-22 സീസണിലേക്കുള്ള മത്സരക്രമം പുറത്തുവിട്ടു. ഓഗസ്റ്റ് 14നാണ് മത്സരങ്ങള്‍ ആരംഭിക്കുക. മത്സരങ്ങള്‍ക്ക് പരിമിതമായ അളവില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് സൂചനയുണ്ട്. നിലവില്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍.

ആദ്യ ദിനം തന്നെ വമ്പന്‍ പോരാട്ടങ്ങളാണ് പ്രീമിയര്‍ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്. ചാമ്പ്യമാരായ മാഞ്ചസ്റ്റര്‍ സിറ്റി ടോട്ടനം ഹോട്‌സ്പറിനെ നേരിടുമ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ ലീഡ്‌സ് യുണൈറ്റഡിനെ നേരിടും. സിറ്റി ടോട്ടനത്തിനെതിരെ എവേ മത്സരമാണ് കളിക്കുക. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലാണ് മത്സരം.

ചെല്‍സി-ക്രിസ്റ്റല്‍ പാലസ്, ആഴ്‌സണല്‍-ബ്രെന്റ്‌ഫോര്‍ഡ്, ലിവര്‍പൂള്‍-നോര്‍വിച്ച് എന്നീ മത്സരങ്ങളും ആദ്യ ദിനം നടക്കും. ബ്രെന്റ്‌ഫോഡ്, നോര്‍വിച്ച് സിറ്റി, വാറ്റ്‌ഫോര്‍ഡ് എന്നീ ടീമുകളാണ് ഇക്കുറി സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here