കൈരളി ന്യൂസ് ഇംപാക്ട്: പയ്യാമ്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയ കണ്ണൂർ കോർപ്പറേഷന് എതിരെ പ്രതിഷേധം ശക്തം

പയ്യാമ്പലം ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയ കണ്ണൂർ കോർപ്പറേഷന് എതിരെ പ്രതിഷേധം ശക്തം.പ്രതിപക്ഷ കൗൺസിലർമാർ നാളെ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തും.ബീച്ചിൽ മൃതദേഹ അവശിഷ്ടങ്ങൾ തളളിയ സംഭവത്തിൽ കണ്ണൂർ ഡി ടി പി സി, കോർപ്പറേഷനെതിരെ നിയമ നടപടി സ്വീകരിക്കും.

പയ്യാമ്പലം ശ്മശാനത്തെ മൃതദേഹ അവശിഷ്ടങ്ങൾ കടപ്പുറത്ത് തള്ളിയ വാർത്ത ദൃശ്യങ്ങൾ സഹിതം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു.ഇതിന് പിന്നാലെ വിവിധ സംഘടനകൾ കണ്ണൂർ കോർപ്പറേഷനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോർപ്പറേഷനിലെ പ്രതിപക്ഷ കൗൺസിലർമാർ വ്യക്തമാക്കി.വ്യാഴാഴ്ച കോർപ്പറേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും

മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയ പ്രദേശം സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഉൾപ്പെടെയുള്ളവർ സന്ദർശിച്ചു.മൃതദേഹങ്ങൾ പൂർണ്ണമായും ദഹിപ്പിക്കാതെ അവശിഷ്ടങ്ങൾ ബീച്ചിൽ തള്ളിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പി ജയരാജൻ പറഞ്ഞു.

അതേ സമയം ഡി ടി പി സിയുടെ അധീനതയിലുള്ള സ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങൾ തള്ളിയതിനെതിരെ നിയമ നടപടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂർ ഡിടിപിസി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here