ജോലിക്കാർ തമ്മിൽ തർക്കം: കലാശിച്ചത് കൊലപാതകത്തിൽ; മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിലെ പ്രമുഖ കമ്പനിയിലെ രണ്ട്​ ജോലിക്കാർ തമ്മിലുള്ള തർക്കം കത്തിക്കുത്തായി മാറി മലയാളി സെയിൽസ്​മാൻ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽ ജബൽ ഷോബക്കടുത്ത്​ ഇന്ന്​ ഉച്ചയോടെയായിരുന്നു സംഭവം.

പാൽവിതരണ വാനിലെ സെയിൽസ്​മാനായ കൊല്ലം, ഇത്തിക്ക​ര സ്വദേശി സനൽ (35) ആണ്​ കൊല്ലപ്പെട്ടത്​. കൂടെയുണ്ടായിരുന്ന സഹായി ഘാന സ്വദേശിയുമായാണ്​ തർക്കവും കത്തിക്കുത്തുമുണ്ടായതെന്ന്​ കരുതുന്നു. കഴുത്തറുക്കപ്പെട്ട നിലയിൽ ഘാന സ്വദേശി ഗുരുതരാവസ്ഥയിലാണ്​.

പൊതുവെ പരുക്കൻ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന്​ സനലിന്റെ സുഹൃത്തുക്കൽ പറയുന്നു. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ഇയാളെ ഒപ്പം ജോലിക്ക്​ കൂട്ടാൻ സനൽ നിർബന്ധിതനാവുകയായിരുന്നത്രേ. ഷോബയിലെ ഒരു ബഖാലയിൽ എത്തിയപ്പോഴും ഇവർ തമ്മിൽ തർക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരൻ പറഞ്ഞു. ഈ തർക്കം മുർച്​ഛിച്ചതാകാം കൊലപാതകത്തിൽ കലാശിച്ചത്​.

ജോലിക്കിടയിൽ വഴിയരികിലാണ്​ സംഭവം നടന്നത്​. പൊലീസെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. ആറ്​ വർഷമായി സൗദിയിൽ പ്രവസിയായ സനലിന്​ നാട്ടിൽ അമ്മയും പെങ്ങളുമുണ്ട്​​.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News