“ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ല,

“ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ല,

“ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ല, എന്ന് ആരോഗ്യ പ്രവർത്തക ഷിംന അസീസ്.കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ചടങ്ങിനെകുറിച്ചാണ് ഡോ ഷിംനയുടെ പരാമർശം

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ചടങ്ങിൽ നിന്നും എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങളും, അതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയും കണ്ടു.

കഴിഞ്ഞ മാസം, പൂർണ്ണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ഞൂറ് പേരെ ഉൾപ്പെടുത്തി ഇവിടെ സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ചപ്പോൾ “ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ച ഇരട്ടത്താപ്പ് ജനം മറക്കില്ല, മറക്കരുത്.

ഒന്നര മാസത്തോളം മുണ്ടുമുറുക്കി വീട്ടിനുള്ളിൽ മറ്റ് വഴിയില്ലാതെ അടച്ചിരുന്ന ജനം നാളെ ജീവിക്കാനുള്ള പ്രതീക്ഷകളോടെ ജോലിക്കായി പുറത്തിറങ്ങുന്ന ഈ അവസരത്തിൽ തന്നെ വേണം, നാടിന്റെ ആരോഗ്യത്തെ വീണ്ടും പെട്ടിയിലാക്കാൽ കെൽപ്പുള്ള ആണികൾ അടിച്ചിറക്കാൻ.
കഷ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News