ലോക്ഡൗണ്‍ ഭാഗിക നിയന്ത്രണം: കോളേജ് അധ്യാപകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രം പിന്‍വലിച്ച സാഹചര്യത്തില്‍ കോളേജ് അധ്യാപകര്‍ നിലവിലെ രീതിയില്‍ വര്‍ക്ക് ഫ്രം ഹോം ആയി പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാ ചുമതലകളും പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും നിര്‍വഹിക്കേണ്ട അധ്യാപകര്‍ അതാതു ദിവസങ്ങളില്‍ കോളേജില്‍ ഹാജരാകണം.

കോളേജുകളിലെ അനധ്യാപകര്‍ സര്‍ക്കാരിന്റെ പൊതുഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് ഹാജരാകണം. പരീക്ഷാ ജോലി നിര്‍വഹിക്കുന്ന അനധ്യാപകര്‍ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിക്കുന്ന ദിവസങ്ങളില്‍ കോളേജുകളില്‍ ഹാജരാകണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News