താമസസ്​ഥലത്തുണ്ടായ ​സംഘർഷത്തിനിടയിൽ മലയാളി ​ മരിച്ചു

ഷാർജ: താമസ സ്​ഥലത്ത്​ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട മലയാളി അടിയേറ്റ്​ മരിച്ചു. ഇടുക്കി കരുണാപുരം കൂട്ടാർ തടത്തിൽ വീട്ടിൽ വിജയന്റെ മക​ൻ ടി.വി. വിഷ്​ണുവാണ് (29)​ മരിച്ചത്​. ചൊവ്വാഴ്​ച ഉച്ചക്ക്​ ഒന്നിനാണ്​ സംഭവം.

ഷാർജ അബൂഷഹാലയിലെ താമസ സ്​ഥലത്ത്​ ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിഷ്​ണു പെട്ടുപോകുകയായിരുന്നു. ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്​ണു ഓഫ്​ ദിവസമായതിനാൽ ജോലിക്ക്​ പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ്​ മോർച്ചറിയിൽ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News