ആ അഞ്ഞൂറിൽ ഞങ്ങളില്ല! എന്തോക്കെ ഷോകളായിരുന്നു.”ആ പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ!!!

കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ചടങ്ങിൽ നിന്നും സമൂഹമാധ്യമങ്ങളിൽ വന്ന ചിത്രങ്ങളും, അതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.കാരണം മറ്റൊന്നുമല്ല “ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ച “തമ്മിൽ തള്ള്” തന്നെ.കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ ആഹ്ലാദ പ്രകടനങ്ങൾ  സോഷ്യൽ മീഡിയ എടുത്തുടുക്കുകയാണ്.ഷാഫി പറമ്പിൽ എം എൽ എ യുടെ ഫെയ്‌സ് ബുക് പോസ്റ്റാണ് എല്ലാവരും ഷെയർ ചെയ്യുന്നത്

കഴിഞ്ഞ മാസം, പൂർണ്ണമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ഞൂറ് പേരെ ഉൾപ്പെടുത്തി സർക്കാർ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ തീരുമാനിച്ചപ്പോൾ “ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്നൊക്കെ ഗീർവാണം മുഴക്കിയവർ ഇന്ന് കാണിച്ചത് എന്താണ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

പങ്കെടുത്ത ഓരോരുത്തരും കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പാക്കി, ഓരോരുത്തരും തമ്മിൽ 2 മീറ്ററിലധികം അകലം ഉറപ്പാക്കി, എല്ലാവിധ കോവിഡ് പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത് . “ആ 500 ഇൽ ഞങ്ങളില്ല ” എന്ന് വിലപിച്ചവരാണ് പുതിയ KPCC പ്രസിഡന്റ്‌ ചാർജ് എടുക്കുന്ന ചടങ്ങിൽ ഒരു പ്രോട്ടോക്കോളുമില്ലാതെ തിക്കി തിരക്കിയത് .

“കോൺഗ്രസിനു പകരം കോൺഗ്രസ് മാത്രം
ഉഡായിപ്പ്‌ മുന്നണി യുടെ ഓരോ ലീലാ വിലാസങ്ങൾ!!!
ആ അഞ്ഞൂറിൽ ഞങ്ങളില്ല!
എന്തോക്കെ ഷോകളായിരുന്നു” എന്ന് ചിലർ

“ആ അഞ്ഞൂറിൽ ഞങ്ങളില്ല” എന്ന് പോസ്റ്റ് ഇട്ടവരൊക്കെ എവിടെയാണാവോ!!!എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.

നാടോടിക്കാറ്റിലെ മോഹൻലാലും ശ്രീനിവാസനും കൂടി പറയുന്ന “അത് ഞങ്ങളല്ല സാർ” എന്ന വിഡിയോയും ഈ പേരിൽ കറങ്ങുന്നുണ്ട് .

ആ 500-ൽ അവരില്ല എന്ന് പറഞ്ഞത് കൊറോണ പകർന്നെങ്കിലോ എന്ന് കരുതി അല്ല!!
ആ കാഴ്ച കാണാനുള്ള മനഃകരുത്ത് ഇല്ലാത്തതുകൊണ്ട് ആയിരുന്നു!!എന്നാണ് മറ്റു ചിലരുടെ മറുപടി

കൊവിഡ് മാനദണ്ഡം ലംഘിച്ച് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്. ഇന്ദിരാഭവനിലെത്തിയത് 700 ലധികം പേരാണ്. സംഭവം വിവാദമായതിന് പിന്നാലെ മ്യൂസിയം പൊലീസ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുത്തു.

പൊതുചടങ്ങുകളില്‍ 20 പേരില്‍ കൂടൂതല്‍ പാടില്ല എന്ന കര്‍ശനമായ കൊവിഡ് പ്രോട്ടോകോള്‍ നിബന്ധന നിലനിള്‍ക്കെ അതിനെയൊക്കെ കാറ്റില്‍ പറത്തി 700 അധികം ആളുകള്‍ ആണ് പുതിയ കെ പി സി സി അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിനെത്തിയത്. ഇന്ദിരാ ഭവനിലെ ഹാളിലും വേദിയിലും സദസിലും കോണ്‍ഗ്രസ് നേതാക്കള്‍ തിക്കി തിരക്കി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ പങ്കെടുപ്പിച്ച് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയപ്പോള്‍ ആ 500 ല്‍ ഞങ്ങള്‍ ഇല്ലെന്ന പേരില്‍ സോഷ്യല്‍ മീഡീയയില്‍ വന്‍ ക്യാംപെയിന്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്.

സ്ഥാനാരോഹണ ചടങ്ങില്‍ ആള്‍ക്കൂട്ടം വിവാദമായതോടെ പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ കണ്ടാല്‍ അറിയാവുന്ന 100 പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. കോണ്‍ഗ്രസ് നേതാക്കളുടെ കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിനെതിരെ സോഷ്യല്‍ മീഡീയയില്‍ വലിയ പ്രതിഷേധം ആണ് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News