ചെന്നിത്തലയെ ദില്ലിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് നേതൃത്വം

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോൺഗ്രസ് നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധിയാണ് വിളിപ്പിച്ചത്.കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നാലെ ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ഉമ്മൻചാണ്ടിയടക്കമുള്ളവർ ചെന്നിത്തലയെ പിന്തുണച്ചിരുന്നെങ്കിലും ഹൈക്കമാന്റ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിക്കുകയായിരുന്നു.ഇതിൽ ചെന്നിത്തല പരോക്ഷമായി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കെ. സുധാകരൻ കെ.പി.സി.സി. പ്രസിഡന്റായി ചുമതലയേൽക്കുന്ന ചടങ്ങിൽ കോൺഗ്രസിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചെന്നിത്തല തുറന്നടിച്ചിരുന്നു.ചിരിക്കുന്നവരെല്ലാം സ്‌നേഹിതൻമാരാണെന്ന് കരുതരുതെന്നും മുൻപിൽ വന്നു പുകഴ്ത്തുന്നവരൊന്നും നമ്മളോടൊപ്പം ഉണ്ടാകില്ല എന്നുള്ള അനുഭവ പാഠമാണ് തനിക്കുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News