തിരുവനന്തപുരത്ത് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,678 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,634 പേർ രോഗമുക്തരായി. 12.3 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,501 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 1,580 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.

പുതുതായി 3,035 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 4,277 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 49,536 ആയി.

അതേസമയം കൊല്ലം ജില്ലയിൽ ഇന്ന് 1342 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 1337 പേർക്കും 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1882 പേർ രോഗമുക്തി നേടി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here