ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി

ലക്ഷദ്വീപില്‍ സിഎഎ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. കവരത്തി പൊലീസിന്റേതാണ് നടപടി. നിലവില്‍ ജാമ്യത്തിലുള്ള ആറ് പേരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ആന്ത്രോത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

പ്രതികള്‍ക്കെതിരെ 124 എ കൂടി ചുമത്തിയാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബോര്‍ഡ് വച്ചതിനാണ് കേസ്. സിപിഎം പ്രവര്‍ത്തകരും കവരത്തി സ്വദേശികളുമായ പി.പി റഹീം, അസ്‌കര്‍ കൂനിയം എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേനെതിരെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഐഷ സുല്‍ത്താനക്കെതിരേ നേരത്തെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News