ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാടുകളിൽ വര്‍ധന: ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത് 68% ഉപഭോക്താക്കൾ

കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാടുകൾ വർധിച്ചതായി റിപ്പോർട്ട്. സാമ്പത്തിക സാങ്കേതികവിദ്യാ രംഗത്തെ മുൻനിരക്കാരായ എഫ്‌ഐഎസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ 68 ശതമാനം ഉപഭോക്താക്കളും സാമ്പത്തിക ഇടപാടുകൾ നടത്താനായി ഓൺലൈൻ, മൊബൈൽ ബാങ്കിങ് ആപ്പുകൾ ഉപയോഗിക്കുന്നു.

ഇപ്പോൾ വാങ്ങി പിന്നീട് പണം നൽകുന്ന സേവനത്തിനായുള്ള ആപ്പുകൾ 32 ശതമാനം പേരും ഉപയോഗിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം ഒപ്പം സാമ്പത്തിക തട്ടിപ്പുകളും സംഭവിക്കുന്നുണ്ട്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 34 ശതമാനം ഇടപാടുകാരും സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ ഉപഭോക്താക്കൾ ഡിജിറ്റൽ പണമിടപാടുകൾ നടത്തുന്നതിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് എഫ്‌ഐഎസ്, എപിഎംഇഎ, ചീഫ് റിസ്‌ക് ഓഫീസർ, ഭരത് പഞ്ചാൽ പറഞ്ഞു.

ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന മുൻഗണനകൾക്ക് അനുസൃതമായ സാങ്കേതികവിദ്യാ മുന്നേറ്റങ്ങൾ നടത്താൻ ബാങ്കിങ് മേഖലയും പര്യാപ്തമായിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News