സോഷ്യല്‍മീഡിയയില്‍ വൈറലായി കൊവിഡിനെതിരെയുള്ള “പുതുപുലരി” എന്ന പ്രതീക്ഷാ ഗാനം

നിലനിൽപ്പിനായുള്ള ഒരു പോരാട്ടത്തിലാണ് ഇന്ന് മനുഷ്യകുലം. അദൃശ്യനായ കൊവിഡ് എന്ന ഭീകരൻ ലോകം മുഴുവൻ കീഴടക്കുന്നു. എങ്കിലും ഒരു തരി പ്രത്യാശ എങ്കിലും ബാക്കി ഉണ്ട്. ഒന്നിച്ച് നിന്നാൽ, ഒന്നിച്ച് ചെറുത്താൽ ഒന്നും അസാധ്യമല്ല.

ഈ ഒരു പശ്ചാത്തലത്തിൽ ചികിത്സയ്ക്ക് ഒപ്പം ആരോഗ്യപ്രവർത്തകർ കൊവിഡിനെതിരെ പുതുപുലരി എന്ന പ്രതീക്ഷാ ഗാനം സൃഷ്ടിച്ചിരിക്കുന്നു.

ജനങ്ങളിലേക്ക് മനോഹരമായി ഈണമിട്ടു എത്തിക്കുന്ന ഈ ഗാനം, ഈ മഹാമാരിയുടെ സ്വഭാവവും അതു ചെറുത്തു നിൽക്കാൻ നമ്മുടെ ആത്മവീര്യവും പ്രകടിപ്പിക്കുന്നു.

പാടിയത് – Dr. ദീപ്തിലാൽ, ഓഫ്താൽമോളോജിസ്റ്, നെടുമങ്ങാട് ജില്ലാ ആശുപത്രി.
രചന- Dr. സുകേഷ് ആര്‍എസ്, ഫിസിഷ്യൻ, പിആര്‍എസ് ആശുപത്രി. സംഗീതം – ബാലു പുഞ്ചപ്പാടം, നെടുമങ്ങാട് ജില്ലാ ആശുപത്രി.
ഓർക്കസ്ട്രാ- ജോസ് ബാപ്പയ്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News