കോഴിക്കോട് മഴ കനത്തു: ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകുന്നു

കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂർ, കാരശ്ശേരി, പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി തുടങ്ങി.

ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെയാണ് താഴ്ന്ന പ്രദേശങ്ങളായ വയലുകളിലും പറമ്പുകളിലും വെള്ളം കയറിയത്.പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. മഴ ഇനിയും തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയർന്ന് ഗതാഗത തടസ്സം ഉൾപ്പെടെ ഉണ്ടാവാൻ സാധ്യതയുണ്ട്.പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News