രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു: ബ്ലാക്ക്,വൈറ്റ്,യെല്ലോ ഫംഗസിനു പിന്നാലെ രാജ്യത്ത് ഗ്രീൻ ഫംഗസ് ബാധയും

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 10,448 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 270 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 7345 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്,148 മരണവും സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയിൽ 10,107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 237 മരണങ്ങളും  റിപ്പോർട്ട്‌ ചെയ്തു. ദില്ലിയിൽ 212 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്. ദില്ലിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.27% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 2749 ആയി.

കൊവിഡിന്റെ ഒന്നാം തരംഗത്തിൽ 14.2% ഗർഭിണികളെയാണ് കൊവിഡ് ബാധിച്ചത് എന്നാൽ രണ്ടാം തരംഗത്തിൽ ഇത് 28.7% മായി ഉയർന്നെന്ന് ഐ സി എം ആർ വ്യക്തമാക്കി. ഒന്നാം തരംഗത്തിൽ 0.7% മരണനിരക്കും രണ്ടാം തരംഗത്തിൽ 5.7% മരണ നിരക്കും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് ബാധിച്ചു മരിച്ച ഗർഭിണികളിൽ മിക്കവരും ന്യുമോണിയ ബാധിച്ചോ ശ്വസന സംബദ്ധമായ പ്രശ്നങ്ങൾ കൊണ്ടോ ആണ് ജീവൻ നഷ്ടപ്പെട്ടതെന്നും ഐ സി എം ആർ അറിയിച്ചു.കൊവിഡ് രണ്ടാം തരംഗത്തിൽ 730 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് ഐ സി എം ആർ വ്യക്തമാക്കി.

ബീഹാറിൽ മാത്രം 115 ഡോക്ടർമാർക്കും ,ദില്ലിയിൽ 109 ഡോക്ടർമാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.കോവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് എൻ‌ടി‌ജി‌ഐയുടെ കൊവിഡ് വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ ഡോ. എൻ‌ കെ പറഞ്ഞു.

ഡോസുകളുടെ ഇടവേള വർധിപ്പിക്കുന്നത് ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് നീക്കം. ഡോസിന്റ ഇടവേള രാഷ്ട്രീയവത്കരിക്കരുതെന്നും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടവേള നീട്ടുന്നതെന്നും ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ വ്യക്തമാക്കി.

ബ്ലാക്ക് വൈറ്റ് യെല്ലോ എന്നീ ഫംഗസ് ബാധകൾക്ക് പിന്നാലെ രാജ്യത്ത് ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനാണ് ഗ്രീൻ ഫംഗസ് റിപ്പോർട്ട്‌ ചെയ്തത്.കൊവിഡ് ചികിത്സയിലായിരുന്ന യുവാവിന്റെ ശ്വാസകോശത്തിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.ആരോഗ്യനില ഗുരുതരമായതോടെ യുവാവിനെ ഇൻഡോറിലെ ആശുപത്രിയിൽ നിന്ന് മുംബൈയിലേക്ക് മാറ്റി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News