മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് രോഗികള്‍ 10,000 കടന്നു

മഹാരാഷ്ട്രയിൽ ഇന്ന് രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത് പെട്ടെന്നുണ്ടായ വർദ്ധനവിന് കാരണം ലോക്ക്ഡൌൺ ഇളവുകൾ ആണെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. തിങ്കളാഴ്ച 8,129 പുതിയ കേസുകളും ചൊവ്വാഴ്ച 9,350 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ബുധനാഴ്ച മഹാരാഷ്ട്രയിൽ 10,107 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 237 പേർ മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 5,934,880 ആയി വർദ്ധിച്ചു . മരണസംഖ്യ 115,390 ആയി.

10,567 രോഗികൾ സുഖം പ്രാപിച്ചു. രോഗമുക്തി നേടിയവർ 56,79,746 ആയി രേഖപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് ബുധനാഴ്ച 1.94 ശതമാനമായി ഉയർന്നു.

മുംബൈയിൽ 830 പുതിയ കൊവിഡ് കേസുകൾ രേഖപ്പെടുത്തി.രോഗികളുടെ എണ്ണം 7,17,172 ആയി രേഖപ്പെടുത്തി. 11 മരണങ്ങൾ കൂടി നഗരത്തിൽ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 15,227 ആയി. നിലവിൽ 14,907 പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗമുക്തി നേടിയവർ 6,86,125 ആയി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News