ഈശ്വരാ ഭഗവാനെ ശത്രുക്കൾക്ക് പോലും ഈ ബി ജെ പി കൗൺസിലറുടെ ഗതി വരുത്തരുതേ

ബി ജെ പി സമരത്തിൽ പെട്രോൾ വില വർദ്ധനവിന് എതിരായ ഡി വൈ എഫ് ഐ പ്ലക്കാർഡുമായി ബിജെപി കൗൺസിലർ .ആറ്റിങ്ങൽ നഗരസഭക്ക് മുന്നിൽ ബി ജെ പി നടത്തിയ സമരത്തിലാണ് ബി ജെ പി വനിതാ നേതാവിന് അമളി പിണഞ്ഞത്.

സംഗതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോൾ ആയിരിക്കുകയാണ്. വനം കൊള്ളക്ക് എതിരായ ബി ജെ പി പ്രതിഷേധം ,സ്ഥലം ആറ്റിങ്ങൽ നഗരസഭയുടെ കവാടം.

പ്രതിഷേധക്കാരുടെ കൈയ്യിൽ സർക്കാരിനെതിരായ മുദ്രാവാക്യം എഴുതിയിട്ടുണ്ട്. എന്നാൽ നഗരസഭയിലെ ബി ജെ പിയുടെ വനിതാ കൗൺസിലർ സുജിയുടെ ബോർഡിലേക്ക് നോക്കിയ മാധ്യമ പ്രവർത്തകർ ഞെട്ടി.

സംഗതി അമളി പിണഞ്ഞതാണെന്ന് മനസിലായതോടെ പിന്നെ ബോർഡ് പരസ്യമായി വലിച്ച് കീറി. പെട്രോൾ വില 100 കടന്നതിൽ ബി ജെ പിക്കാർക്ക് പോലും ഉള്ളിൽ പ്രതിഷേധം ഉണ്ടെന്നത് പച്ചയായ സത്യമാണ്. കൗൺസിലർക്ക് ഡി വൈ എഫ് ഐയുടെ ബോർഡ് എടുത്ത് കൊടുത്ത മിത്രത്തെ തപ്പി നടക്കുകയാണ് ആറ്റിങ്ങലിലെ ബി ജെ പിക്കാർ.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.https://youtu.be/p_3XJEfGREE

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here