സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മൂല്യനിർണയ മാനദണ്ഡം 13 അംഗ കമ്മറ്റി സുപ്രീംകോടതിയിൽ സമർപ്പിക്കും

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയത്തിലെ മാനദണ്ഡം 13 അംഗ കമ്മറ്റി നാളെ സുപ്രീം കോടതിയിൽ സമർപ്പിക്കും.

പത്താം ക്ലാസ്സ് പരീക്ഷ മാർക്കും പതിനൊന്നാം ക്ലാസ് പരീക്ഷ മാർക്കും 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷ മാർക്കുമാണ് പരിഗണിക്കുകയെന്ന് 13 അംഗ കമ്മറ്റി വ്യക്തമാക്കിയിരുന്നു.30:30:40 എന്ന അനുപാതത്തിലായിരിക്കും മാർക്ക് നിർണയിക്കുക.

പത്താം ക്ലാസ്, പതിനൊന്നാം ക്ലാസ് പരീക്ഷയുടെ 30% മാർക്ക് വീതവും , 12-ാം ക്ലാസ് പ്രീ ബോർഡ് പരീക്ഷ മാർക്കിന്റെ 40%വും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം എന്നാണ് സൂചന.നേരത്തെ 12-ാം ക്ലാസിലെ ഇന്റേണൽ മാത്രം പരിഗണിക്കുക എന്ന നിലപാടാണ് സമിതി ആദ്യം കൈകൊണ്ടത്.

എന്നാൽ എല്ലാ സ്കൂളുകളുടെയും നിലവാരം ഒരുപോലെയല്ലെന്ന് ചൂണ്ടികാട്ടി 10-ാം ക്ലാസ് പരീക്ഷയുടെ മാർക്കും പരിഗണിക്കണമെന്ന് നിർദേശം വന്നിരുന്നു.തുടർന്ന് 11-ാം ക്ലാസ്സിലെ അവസാന മാർക്കും പരിഗണിക്കണമെന്നും തീരുമാനമെടുത്തു.

ഇതിനു ശേഷമുള്ള ചർച്ചകൾക്ക് ശേഷമാണ് 12-ാം ക്ലാസ്സിലെ പ്രീ ബോർഡ് പരീക്ഷ മാർക്ക് കൂടി പരിഗണിക്കുമെന്ന് തീരുമാനമെടുത്തത്.ജൂലൈ 15 ഓടു കൂടി മാർക്ക് നിർണയം പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനാണ്
സി.ബി.എസ്.ഇ ആലോചിക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here