“പടരൂ ഇനിയും” ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

പ്രവീൺ സാവ്സൺ തിരക്കഥയും സംവിധാനവും നിർവഹിച്ച പടരൂ ഇനിയും ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തന്റെ സ്വത്വം തിരിച്ചു പിടിക്കുവാൻ വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ തന്നോടു തന്നെയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ബാല്യത്തിൽ മനസിൽ ഉടക്കിയ ഒരു ദൃശ്യം, അവളുടെ അബോധ മണ്ഡലത്തിൽ പതിഞ്ഞ് കിടക്കുകയും, ആ ദൃശ്യം ബാല്യത്തിൽ നിന്നും യൗവ്വനത്തിലേക്കെത്തുമ്പോഴും, തന്റെ വ്യക്തി ജീവിതത്തിലും മാനസിക സംഘർഷം അതുണ്ടാക്കുന്നുവെന്ന തിരിച്ചറിവിൽ നിന്ന്, വിവാഹം എന്ന സാമൂഹിക ചട്ടക്കൂടിൽ നിന്ന്, അത് ഭേദിച്ച് പുറത്ത് വരികയും തന്റെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും അതിനെ വേരോടെ പിഴുതെറിഞ്ഞ് വിജയം നേടുകയും ചെയ്യുന്നു പെൺകുട്ടി. അവളുടെ നിലനിൽപ്പ് അവൾക്കു മാത്രം അവകാശപ്പെട്ടതാണെന്ന ബോധ്യത്തിൽ സ്വയം അനുകൂല സാഹചര്യം സൃഷ്ടിച്ച്, അവളുടെ ഇഷ്ടത്തിന്…., അവളുടെ സന്തോഷത്തിന്…., അവളുടെ നിലനിൽപ്പിന്…., അവളുടെ സമാധാനത്തിന് …,അവളുടെ ആഗ്രഹങ്ങൾക്കായി അവൾ…., അവൾക്ക് വേണ്ടി ജീവിതം പടുത്തുയർത്തുന്നു, പടർത്തുന്നു.

കഥ,നിർമാണം: സവിത വി. സോമൻ,ഡി ഒ പി : പ്രവീൺ മോഹൻ, ബിജിഎം: വിഷ്ണു ശിവൻ,ഗായിക: ഡോ.ശ്രീരഞ്ജിനി കോടമ്പള്ളി, ഗാനരചന സംഗീത സംവിധാനം: പ്രവീൺ സാവ്സൺ,കലാ സംവിധാനം: സൊണാൽ.പി.എസ്,
എഡിറ്റിംഗ്: പ്രവീൺ മോഹൻ,ബിജിഎം (ഗാനം): അഷ്റഫ് മഞ്ചേരി,വയലിൻ: കോടമ്പള്ളി ഗോപകുമാർ.

വീഡിയോ കാണാം: https://youtu.be/MnhbIfX7Prs

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News