കൊടകര കുഴല്‍പ്പണക്കേസ്: രേഖകള്‍ ഹാജരാക്കണമെന്ന് ധര്‍മരാജനോട് അന്വേഷണ സംഘം

ബിസിനസിന്റെ രേഖകൾ ഹാജരാക്കണമെന്ന് ധർമരാജനോട് കൊടകര കുഴൽപ്പണക്കേസ് അന്വേഷണ സംഘം. ബിസിനസ് ആവശ്യത്തിനാണ് പണം കൊണ്ടുവന്നതെന്ന് ധർമരാജൻ അവകാശപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിത്.പഴം, പച്ചക്കറി മൊത്ത വിതരണക്കാരനാണ് താനെന്നും സപ്ലൈകോയുടെ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലിയുണ്ടെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ധർമരാജൻ അവകാശപ്പെട്ടിരുന്നു.

പണം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഈ അവകാശവാദം.എന്നാൽ ബിജെപിയുടെ പണം തന്നെയാണ് ഇതെന്നും ധർമരാജൻ കമ്മീഷൻ വ്യവസ്ഥയിൽ നടത്തിയ ഇടപാടാണെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.

ധർമരാജന്റെ അവകാശവാദം സാധൂകരിക്കുന്ന തരത്തിലുള്ള രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെയാണ് ബിസിനസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ധർമരാജനോട് പൊലീസ് നിർദ്ദേശിച്ചിട്ടുള്ളത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel