കാസര്‍ഗോഡ് കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

കാസര്‍ഗോഡ് നീലേശ്വരം കരുവാച്ചേരി ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

വാതകചോര്‍ച്ച ഇലാത്തതിനാല്‍ വാന്‍ അപകടം ഒഴിവായി. പൊലീസും ഫയര്‍ഫോഴ്‌സും എത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. ലോറിയുടെ എഞ്ചിന്‍ ഭാഗവും ടാങ്കറും വേറിട്ട നിലയിലാണ്. നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം. പുലര്‍ച്ചെ അഞ്ചരയോടെയാണ് ടാങ്കര്‍ മറിഞ്ഞത്. വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനാണ് തീരുമാനം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News