രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. 67,208 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2,330 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മുതിർന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റേരോയിടുകൾ കുട്ടികളുടെ കൊവിഡ് ചികിത്സക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്രം. രാജ്യത്ത് 5 സംസ്ഥാനങ്ങളിൽ 14 ദിവസത്തിനിടെ ഒരു ലക്ഷത്തിന് മേലെ കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.

തുടർച്ചയായ 11ആം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി. ഇന്നലെ 1,03,570 പേർ കൊവിഡ് രോഗമുക്തി നേടി ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 8,26,740യി കുറഞ്ഞു. 71 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 26.55 കോടിയിലെറേയായി.

രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നുണ്ടെങ്കിലും 14 ദിവസത്തിനിടെ 5 സംസ്ഥാനങ്ങളിൽ 1 ലക്ഷം കേസുകൾ വീതം സ്ഥിരീകരിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ 2 ആഴ്ചക്കിടെ 2,43000 ത്തോളം കേസുകളാണ് സ്ഥിരീകരിച്ചത്. കേരളം,മഹാരാഷ്ട്ര, കർണാടക ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും 1 ലക്ഷത്തിലേറെ കേസുകൾ രണ്ടാഴ്ചക്കിടെ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

മൂന്നാം തരംഗത്തിൽ കൊവിഡ് കുട്ടികളെയാണ് ബാധിക്കുകയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും കുട്ടികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ കൊവിഡ് ചികിത്സയിൽ നിന്നും മുതിർന്നവർക്ക് ഉപയോഗിക്കുന്ന സ്റ്റിരോയിടുകൾ ഉപയോഗിക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.ഐവർമെക്ടിന്, ഹൈഡ്രോക്ലോരോക്വിൻ ഉൾപ്പടെയുള്ള മരുന്നുകൾ കുട്ടികൾക്ക് കൊടുക്കരുതെന്ന് കേന്ദ്രം വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here