ആർസിസിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി.മരിച്ച നദീറയുടെ കുടുംബത്തിന് ആർസിസി നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ആവശ്യപ്പെട്ടു.

കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവിൽ ചികിത്സയിൽ കഴിയവെ അന്ത്യം.മെയ് മാസം 15ന് ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിക്കാനെത്തിയപ്പോഴാണ് ലിഫ്റ്റ് തകർന്ന് നദീറയ്ക്ക് തലച്ചോറിനും തുടയെല്ലിനും പരുക്കേറ്റത്. തുടർന്ന് അപായ സൂചന അറിയിപ്പ് നല്‍കാതെ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറിയ നദീറ ലിഫ്റ്റ് തകര്‍ന്ന് രണ്ട് നില താഴ്ചയിലേയ്ക്ക് വീഴുകയായിരുന്നു.

വീഴ്ചയില്‍ നദീറയുടെ തലച്ചോറിനും തുടയെല്ലിനുമായിരുന്നു പരിക്കേറ്റത്. സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കിയിരുന്നു.

തുടര്‍ന്ന് പരാതിയെ തുടർന്ന് മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. നദീറയ്ക്ക് വിദഗ്ധ ചികിത്സ ഏര്‍പ്പെടുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെ.ബി. ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

ആശുപത്രികളില്‍ അറ്റകുറ്റപ്പണികളോ പ്രവൃത്തികളോ നടക്കുന്നതു മൂലം രോഗികള്‍ക്ക് പ്രയാസം വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണമെന്ന് നിര്‍ദേശിച്ചതായി മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News