പനവൂര്‍ തവരക്കുഴിയില് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കഞ്ചാവ് ചെടികള്‍ നട്ട് വളര്‍ത്തിയയാള്‍ അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാന്‍സിസ് (65) ആണ് അറസ്റ്റിലായത്. വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
കഞ്ചാവ് ചെടിക്ക് ഏഴടിയോളം പൊക്കംവരുമെന്ന് റിപ്പോർട്ട് . വസ്തു ഉടമയുടെ ബന്ധുവായ ഇയാള്‍ വാങ്ങിയ കഞ്ചാവില്‍ നിന്ന് വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയായിരുന്നു. ഉടമക്കോ മറ്റുള്ളവര്‍ക്കോ ഇക്കാര്യം അറിയാമായിരുന്നില്ലെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്കുമാറിെന്റ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസര്‍മാരായ മനോജ്കുമാര്‍, ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അനിരുദ്ധന്, സജീവ് കുമാര്‍, അന്‍സര്‍, മഞ്ജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here