കൈരളി ന്യൂസ് ഇംപാക്ട്: പയ്യാമ്പലം ബീച്ചില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയ സംഭവം; നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി പ്രതിപക്ഷം

പയ്യാമ്പലം ബീച്ചില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധവും നിയമ നടപടികളുമായി മുന്നോട്ട് പോകാനും പ്രതിപക്ഷം തീരുമാനിച്ചു.

പയ്യാമ്പലം ശ്മശാനത്തെ മൃതദേഹ അവശിഷ്ടങ്ങള്‍ കടപ്പുറത്ത് തള്ളിയ വാര്‍ത്ത ദൃശ്യങ്ങള്‍ സഹിതം കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ വിവിധ സംഘടനകള്‍ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയിരിക്കുകയാണ് കോര്‍പ്പറേഷനിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.

കോര്‍പ്പറേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഗുരുതരമായ കുറ്റകൃത്യമാണ് കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എം വി ജയരാജന്‍ പറഞ്ഞു. കോര്‍പ്പറേഷന്റെ തെറ്റായ നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതോടൊപ്പം നിയമപരമായ നടപടികള്‍ കൂടി ആലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് എന്‍ സുകന്യ വ്യക്തമാക്കി

അതേ സമയം ഡി ടി പി സി അധീനതയിലുള്ള സ്ഥലത്ത് മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയതിനെതിരെ നിയമനടപടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കണ്ണൂര്‍ ഡി ടി പി സി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News