പുലിവാല് പിടിച്ച് ബി ജെ പി: പ്ലക്കാര്‍ഡ് മോഷ്ടിച്ചെന്ന് പരാതി; മണ്ടത്തരത്തിന് അതിരില്ലേഡേയെന്ന് സോഷ്യല്‍ മീഡിയ !

ബി ജെ പിക്കാര്‍ ഡി വൈ എഫ് ഐയുടെ ബോര്‍ഡ് മോഷ്ടിച്ചതായി പോലീസില്‍ പരാതി. ആറ്റിങ്ങല്‍ നഗരസഭയുടെ മുന്നില്‍ ബി ജെ പി നടത്തിയ സമരത്തില്‍ ഡി വൈ എഫ് ഐ പ്ലക്കാര്‍ഡ് നശിപ്പിച്ചെന്നും പരാതിയില്‍ ആക്ഷേപം.

അനിയന്ത്രിതമായ പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കാന്‍ ആറ്റിങ്ങല്‍ നഗരസഭക്ക് സമീപം സൂക്ഷിച്ചിരുന്ന ഡി വൈ എഫ് ഐയുടെ പ്ലക്കാര്‍ഡുകള്‍ ബി ജെ പി പ്രവര്‍ത്തകര്‍ മോഷ്ടിച്ചെന്നും, പിന്നീട് അത് പരസ്യമായി നശിപ്പിച്ചെന്നുമാണ് ഡി വൈ എഫ് ഐയുടെ പരാതി. ഒരു ബി ജെ പി പ്രവര്‍ത്തക ഡി വൈ എഫ് ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി പിടിച്ചപ്പോള്‍ മറ്റ് ബി ജെ പി പ്രവര്‍ത്തകര്‍ ബോര്‍ഡ് പിടിച്ച് വാങ്ങിയ ശേഷം ചാനല്‍ ക്യാമറകള്‍ക്ക് മുന്നില്‍ വച്ച് നശിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

ഡി വൈ എഫ് ഐ ആറ്റിങ്ങല്‍ ടൗണ്‍ യൂണിറ്റ് കമ്മറ്റി അംഗം ശരത്ത് ആണ് പരാതിക്കാരന്‍. ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പ്പെക്ടര്‍ക്ക് ആണ് പരാതി നല്‍കിയത്. ഡി വൈ എഫ് ഐയുടെ 20 ഓളം പ്രചരണ ബോര്‍ഡുകള്‍ ഇത്തരത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ നശിപ്പിച്ചെന്നാണ് പരാതി. ഇനിയും പ്രതിഷേധ സമരങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഉള്ള പ്ലക്കാര്‍ഡുകള്‍ ബി ജെ പി പ്രവര്‍ത്തകരുടെ കൈയ്യില്‍ നിന്ന് തിരികെ വാങ്ങി തരണം. പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധം ഉള്ള ബി ജെ പിക്കാര്‍ സ്വന്തം ചെലവില്‍ പ്രതിഷേധിക്കാന്‍ ബോര്‍ഡ് നിര്‍മ്മിക്കണം എന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം എന്നുമാണ് പരാതിയില്‍ പറയുന്നത്.

അതേസമയം, ഇന്നലെ ആറ്റിങ്ങല്‍ നഗരസഭയുടെ മുന്‍പില്‍ ഡി വൈ എഫ് ഐയുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ബി ജെ പി കൗണ്‍സിലറെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇത്ര വിവരമില്ലാത്തവരാണോ ബി ജെ പിക്കാര്‍ എന്നാണിപ്പോള്‍ ചോദ്യം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News