നിരത്തുകൾ സജീവം: അൺലോക്കിൽ ജീവിതത്തിലേക്കുണർന്ന് കേരളം

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു.ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചു തുടങ്ങി .കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം സാധാരണ നിലയിലേക്ക് മാറി.

സെക്രട്ടേറിയറ്റടക്കമുള്ള ഓഫീസുകളും സജീവമായി. അതേ സമയം സംസ്ഥാനത്താകെ 25 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ തുടരുകയാണ്.നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ തെരുവുകളും സജീവമായി. പൊതുഗതാഗത സംവിധാനങ്ങൾ നിയന്ത്രിതമായ തോതിൽ ഓടി തുടങ്ങി.

അതീവ നിയന്ത്രണങ്ങൾ ഉളള ഡി ക്യാറ്റഗറിയിൽ വരുന്ന പ്രദേശങ്ങളിൽ ലോക്ഡൗൺ നിലനിൽക്കും. അവിടെയ്ക്ക് ബസ് സർവ്വീസ് ഉണ്ടാവില്ല. എന്നാൽ സി, ബി , എ ക്യാറ്റഗറികളിൽ ലോക്ഡൗൺ ഇളവുകൾ അനുവദനീയമാണ്.

കടകൾ തുറന്നിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷം പുറത്തിറങ്ങാതെ ക‍ഴിഞ്ഞതിൻറെ സന്തോഷം എല്ലാവർക്കും ഉണ്ടായിരുന്നു. നീണ്ട ഇളവേളക്ക് ശേഷം ബിവറേജുകൾ തുറന്നതോടെ മദ്യം വാങ്ങാനെത്തിയവരുടെ നീണ്ട ക്യൂ ഒരോ ഷോപ്പിന് മുന്നിലും കാണാമായിരുന്നു. സാമൂഹ്യ അകലം പാലിച്ചാണ് ആളുകൾ ബിവറേജുകളിലെത്തിയത്.

നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിച്ചിട്ടില്ലാത്തതിനാൽ പൊലീസ് നീരീക്ഷണം ശക്തമാണ്. അതീവ നിയന്ത്രണങ്ങൾ ഉളള പ്രദേശങ്ങളിൽ നിന്ന് ഭാഗികമായി ലോക്ഡൗൺ നിലവിലുളള പ്രദേശങ്ങളിലേക്ക് ഉളള യാത്രക്ക് പൊലീസ് പാസ് ആവശ്യമാണ് .എന്നാൽ ടിപിആർ നിരക്ക് 8 ന് താ‍ഴെയുളള പ്രദേശത്ത് നിന്ന് യാത്രക്ക് പാസ് ആവശ്യമില്ല. എന്നാൽ എല്ലാവരും സത്യവാങ്ങ്മൂലം കൈയ്യിൽ കരുതണം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel