ഡെല്‍റ്റ വകഭേദം: കൊവിഷീല്‍ഡ് ആദ്യഡോസ് 61% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെൽറ്റ വകഭേദത്തിനെതിരെ 61% ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എൻ അറോറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾ നടക്കുന്ന സാഹചര്യത്തിലാണ് കൊവിഷീൽഡ് ആദ്യ ഡോസിന്റെ ഫലപ്രാപ്തി സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിടുന്നത്.

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള നാലാഴ്ചയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇടവേള കൂട്ടുന്നതിന് അനുകൂല നിലപാടായിരുന്നു സ്വീകരിച്ചത്. 6 മുതൽ 16 ആഴ്ച വരെ നീട്ടുന്നത് നല്ലതാണെന്ന് ഡബ്ല്യു എച്ച് ഒ അറിയിച്ചിരുന്നു.

മെയ് 13ന് ഡോസുകൾ തമ്മിലുള്ള ഇടവേള 12 മുതൽ 16 വരെ ഇടവേള ആക്കിക്കൊണ്ട് കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. ഇത്തരത്തിൽ വാക്‌സിൻ ഇടവേളകൾ സംബന്ധിച്ച് ചർച്ചകൾ തുടരുന്നതിനിടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് 61 ശതമാനം വരെ ഫലം ചെയ്യുമെന്ന റിപ്പോർട്ട് വരുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here