ലിഫ്റ്റില്‍ നിന്നും വീണ് യുവതി മരിച്ച സംഭവം: ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

ആർസിസിയിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റിൽനിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ(22) ആണ് മരിച്ചത്.

നദീറ മരിക്കാനിടയായ സംഭവത്തിൽ അഞ്ച് പേർക്കെതിരെ നടപടി എടുത്തതായും മന്ത്രി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മിഷൻ ആർസിസി ഡയറക്ടറോട് റിപ്പോർട്ട് തേടിയിരുന്നു.

നിർധന കുടുംബാംഗമായ നദീറയ്ക്ക് മതിയായ നഷ്ടപരിഹാരം ആർസിസി നൽകണമെന്ന് കമ്മിഷൻ അംഗം ഷാഹിദ കമാൽ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം 15ന് പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. ആർസിസിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാനെത്തിയതായിരുന്നു നദീറ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News