ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ താൽക്കാലിക ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേന്ദ്രത്തിൻ്റെ ശക്തമായ എതിർപ്പ് തള്ളി ഐഷക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് പൊലീസിന് കോടതി നിർദ്ദേശം നൽകി. താൻ രാജ്യദ്രോഹ കുറ്റം ചെയ്തിട്ടില്ലെന്ന് ഐഷയും , വിമർശനമല്ല വിദ്വേഷ പ്രചാരണമാണ് നടത്തിയതെന്ന് കേന്ദ്ര സർക്കാരും വാദിച്ചു. ഒരാഴ്ചക്ക് ശേഷം മുൻകൂർജാമ്യ ഹർജിയിൽ കോടതി വിധി പറയും.

ഐഷ സുൽത്താനയെ അറസ്റ്റ് ചെയ്താൽ ഒരാഴ്ചത്തെ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.അറസ്റ്റുണ്ടായാൽ ലക്ഷദ്വീപിൽ നിന്നുള്ള ഒരു അഭിഭാഷകന്റെ സഹായം തേടാനും ഐഷയ്ക്ക് അനുമതി നൽകണം. അറസ്റ്റിന്റെ വിവരം കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here