ഇടുക്കിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 65 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു. ഇരട്ടയാറിന് സമീപം ചെമ്ബകപ്പാറയിലും പ്രകാശ്ഗ്രാം നാലുമുക്കിലും എക്സൈസ് നടത്തിയ പരിശോധനകളിലാണ് വാറ്റ് ചാരായം പിടികൂടിയത്. ഇരു സംഭവങ്ങളിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപ്പെട്ടു.
നാലുമുക്കില്‍ നിന്നും 400 ലിറ്റര്‍ കോടയും 25 ലിറ്റര്‍ ചാരായവുമാണ് പിടിച്ചെടുത്തത്. ചാരായം വാറ്റുകയായിരുന്ന കാനത്തില്‍ സുബീഷ്, തട്ടാരത്തില്‍ റിന്സണ് എന്നിവരെ അറസ്റ്റ് ചെയ്തു. ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് ചാരായ നിര്‍മാണം നടത്തിയിരുന്നത്.
ചെമ്ബകപ്പാറയില്‍ മാറകാട്ടില്‍ മധുവിന്റെ പുരയിടത്തിലാണ് ചാരായവും കോടയും കണ്ടെത്തിയത്. 40 ലിറ്റര്‍ ചാരായവും 400 ലിറ്റര്‍ കോടയും ഇവിടെ നിന്ന് പിടിച്ചെടുത്തു. എക്സൈസ് സംഘത്തെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. ഇവിടങ്ങളിലെ വാറ്റ് കേന്ദ്രങ്ങള്‍ എക്സൈസ് തകര്‍ക്കുകയും വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here