
12 കാരിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ കരസ്ഥമാക്കി പ്രചരിപ്പിച്ചയാൾ പിടിയിൽ. ഭാരതീപുരം, എം.ആർ.കുന്നിൽ, അമൽ വിലാസത്തിൽ വിനോദ് മകൻ 19 വയസുള്ള കിച്ചു എന്ന് വിളക്കുന്ന അമലിനെയാണ് പോലീസ് പിടികൂടിയത്.
ഭാരതീപുരം സ്വദേശിനിയായ 12 വയസുകാരിയെ സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് വാട്സ്ആപ്പിലൂടെ നഗ്നചിത്രങ്ങൾ കരസ്ഥമാക്കുകയായിരുന്നു.
ശേഷം ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഢനത്തിനിരയാക്കുകയായിരുന്നു.
പരാതിയില്‍ പ്രതിയെ കുളത്തൂപ്പുഴ പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.
കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here