കുട്ടികള്‍ക്കായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൊവാവാക്‌സ് വാക്‌സിന്‍

കുട്ടികൾക്കായുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങി പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ.നൊവാവാക്‌സ് എന്നു പേരിട്ടിരിക്കുന്ന വാക്‌സിൻ കുട്ടികൾക്കായി പരീക്ഷണം നടക്കുന്ന രാജ്യത്തെ നാലാമത്തെ വാക്‌സിനാണ്.

12 മുതൽ 18 വരെ പ്രായക്കാരായ കുട്ടികൾക്ക് വേണ്ടി ഹൈദരാബാദ് ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ പരീക്ഷണത്തിലാണ്. 525 കുട്ടികളെയാണ് ഇതിന്റെ ഭാഗമായി പരീക്ഷണത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.ദില്ലിയിലെയും പാറ്റ്‌നയിലെയും എയിംസുകളിലാണ് പരീക്ഷണം നടക്കുന്നത്.

6-12 പ്രായക്കാരായ കുട്ടികൾക്കും 2-6 പ്രായക്കാരായ കുട്ടികൾക്കും വൈകാതെ വാക്‌സിൻ പരീക്ഷണം ആരംഭിക്കും. മൂക്കിലൂടെ നൽകുന്ന കുട്ടികൾക്കായുള്ള വാക്‌സിനും ഭാരത് ബയോടെക്ക് തുടരുകയാണ്.

12-18 പ്രായക്കാരായ കുട്ടികൾക്ക് വേണ്ടി സൈഡസ് കാഡിലയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്. 5-12 പ്രായക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള വാക്‌സിൻ പരീക്ഷണത്തിനൊരുങ്ങുകയാണ് ഇവർ.രാജ്യാന്തരതലത്തിൽ കുട്ടികൾക്കായുള്ള ഫൈസർ വാക്‌സിന് യു.എസിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജർമനിയിലും സമാനമായി വാക്‌സിൻ നൽകിത്തുടങ്ങി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here