തിരുവനന്തപുരത്ത് 1,727 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,727 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,486 പേര്‍ രോഗമുക്തരായി. 10 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 12,713 പേര്‍ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,595 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.പുതുതായി 3,093 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 3,970 പേര്‍ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂര്‍ത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 48,659 ആയി.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News