ആശ്വാസമായി കേരളത്തിൽ കൊവിഡ് മരണനിരക്ക് കുറയുന്നു

സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറയുന്നു.100 ന് മുകളിലായിരുന്ന പ്രതിദിന മരണസംഖ്യ 88 ലേയ്ക്ക് കുറയ്ക്കാൻ കഴിഞ്ഞു.സർക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ് മരണനിരക്ക് കുറയാൻ കാരണമായതെന്ന കാര്യത്തിൽ സംശയമില്ല.

സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഫലം കണ്ടുവെന്ന് നിസംശയം പറയാൻ സാധിയ്ക്കും.പഴുതടച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തെമ്പാടും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

രോ​ഗം വരാതിരിയ്ക്കാനും വന്നാൽ പകരാതിരിക്കാനും മികച്ച കരുതലാണ് ജില്ലാ ഭരണകൂടങ്ങൾ പോലും നടപ്പിലാക്കുന്നത്.സർക്കാരിനൊപ്പം പൊതു ജനങ്ങളും കൈകോർത്തു.

കൊവിഡിന്റെ രണ്ടാംഘട്ടത്തിന്റെ തുടക്കത്തിൽ രോഗികളുടെ എണ്ണം വളരെ ഉയർന്ന സ്ഥലങ്ങളിലുൾപ്പെടെ നിയന്ത്രണങ്ങൾ ഫലപ്രദമായതിന്റെ സൂചനകളാണ് പ്രതിദിന പരിശോധന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഏത് പകർച്ചവ്യാധിയേയും സധൈര്യം നേരിടാൻ കഴിവുള്ള ഇടതു സർക്കാരാണ് കേരളം ഭരിയ്ക്കുന്നത്. കേരള ജനതയുടെ ആരോ​ഗ്യസംരക്ഷണം കാത്തു സൂക്ഷിയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ദിനം പ്രതി തെളിയിച്ചു കൊണ്ടിരിക്കുന്ന കാഴചയാണ് കുറഞ്ഞു വരുന്ന കൊവിഡ് കണക്കുകൾ.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here