നെന്മാറ സംഭവം;  മനുഷ്യാവകാശ കമ്മീഷൻ സജിതയെയും റഹ്മാനെയും സന്ദർശിക്കും

10 വർഷം ഭർത്താവിന്‍റെ വീട്ടിൽ ഒളിച്ചു താമസിച്ചതായി വെളിപ്പെടുത്തിയ സജിതയെയും ഭർത്താവ് റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സന്ദര്‍ശിക്കും.

ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നാളെ ഉച്ചക്ക് 12 നാണ് നെന്മാറയിലെ വീട്ടിൽ സന്ദർശനം നടത്തുക.

സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷൻ സന്ദർശിക്കുന്നത്.

2010 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. 24കാരിയായ സജിതയുമായി പ്രണയത്തിലായിരുന്നു. മേമയുടെ വീട്ടിലേക്ക് പഞ്ചാമൃതവുമായി പോയതാണ് സജിത. നാട്ടുകാരും അങ്ങനെ തന്നെ വിശ്വസിച്ചു. സജിതയ്ക്കായുള്ള കാത്തിരിപ്പിന് മണിക്കൂറുകള്‍ കടന്നു പോയി. മണിക്കൂറുകള്‍ ദിവസമായി.

ദിവസങ്ങള്‍ ആഴ്ചകളും. പരാതിക്കാരായ വീട്ടുകാര്‍ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ആവലാതിയുമായി ചെന്നു. പൊലീസ് തലങ്ങും വിലങ്ങും അന്വേഷിച്ചു. സജിതയുടെ പൊടിപോലും കിട്ടിയില്ല.

സജിതയുടെ തിരോധാനത്തില്‍ ദുരൂഹത ലവലേശം പോലുമില്ലായിരുന്നു എന്നതാണ് സത്യം. സംശയത്തിന്റെ നിഴല്‍ പോലുമില്ല. പൊലീസിന് പല മിസിങ് കേസുകളില്‍ ഒന്നായി ഇതും മാറി. വര്‍ഷങ്ങള്‍ നീണ്ടു പോയി. സജിത അന്നാട്ടുകാരുടെ ഓര്‍മയില്‍ നിന്നു പോലും മറഞ്ഞു.

അമ്മയും സഹോദരങ്ങളും ആരുമറിയാതെയായിരുന്നു റഹ്‌മാന്‍ സജിതയെ വീട്ടില്‍ താമസിപ്പിച്ചത്.റഹ്‌മാന്‍ പുറത്തിറങ്ങുമ്പോഴെല്ലാം മുറി പ്രത്യേകതരം ലോക്കുപയോഗിച്ച് പൂട്ടും. ആരും തന്നെ മുറിക്കകത്തേക്ക് പ്രവേശിച്ചിരുന്നില്ല. ഇലക്ട്രിക് കാര്യങ്ങളില്‍ അഗ്രഗണ്യനായ റഹ്‌മാന്‍ തന്റെ സകലകുരുട്ടു ബുദ്ധിയും ഇവിടെ പ്രയോഗിച്ചു.

ജനലിന്റെ പലക നീക്കിയാല്‍ പുറത്തുകടക്കാന്‍ കഴിയുന്ന സംവിധാനവുമുണ്ട്. രാത്രി ആരുമറിയാതെ ഇതുവഴി പുറത്തുകടന്നാണ് യുവതി പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്. വീടിനു പുറത്തിറങ്ങുമ്പോള്‍ മുറിയുടെ വാതില്‍ പൂട്ടിയിടും. മുറിയുടെ വാതില്‍ അകത്തുനിന്നു തുറക്കാന്‍ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി.

10 വര്‍ഷത്തോളം ഈ വീട്ടില്‍ തന്നെയായിരുന്നു സജിതയും കഴിഞ്ഞിരുന്നത്. തൊട്ടടുത്ത് തന്നെ മകള്‍ ഒളിച്ച് കഴിയുന്നുണ്ടെന്നത് സജിതയുടെ മാതാപിതാക്കള്‍ പോലും അറിഞ്ഞിരുന്നില്ല.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News