വളർത്ത് പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയും ആർസിസിയ്ക്ക് കൈമാറി പൊലീസ് കേഡറ്റുകൾ; അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി

വളർത്ത് പ്രാവിനെ വിറ്റുണ്ടാക്കിയ പണവും പള്ളിയിലേക്ക് കാണിക്കയായി മാറ്റിവെച്ച തുകയും ഒക്കെ ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി ആർസിസിയ്ക്ക് കൈമാറി ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. കുട്ടികളെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി.

കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ സഹായത്തിന് വ്യത്യസ്ത വഴികളിലൂടെ പണം സ്വരൂപിച്ച് ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ.

ഏറെ ഇഷ്ടപ്പെട്ട് വളർത്തുന്ന പ്രാവിനെ വിറ്റുകിട്ടിയ തുകയാണ് ഗോപിക എസ് എസ് എന്ന വിദ്യാർത്ഥിനി ഓക്സിജൻ ചലഞ്ചിന്റെ ഭാഗമായി കൈമാറിയത്. ആർ സി സിയുടെ പുതിയ ഓക്സിജൻ പ്ലാന്റിന് വേണ്ടിയായിരുന്നു ചലഞ്ച്.

ദേവാലയത്തിലേക്ക് കാണിക്കയായി മാറ്റിവെച്ച തുക അഞ്ജന വൈ ആർ എന്ന വിദ്യാർഥിനിയും ഓക്സിജൻ ചലഞ്ചിനായി കൈമാറി. ഗോപിക, അഞ്ജന, സുഗീഷ്, അഭിനവ് ബി നായർ എന്നീ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകൻ സൗധീഷ് തമ്പി തുക അടങ്ങിയ ചെക്ക് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.

ചലഞ്ചിന്റെ ഭാഗമായ എല്ലാ വിദ്യാർത്ഥികളേയും മന്ത്രി വി ശിവൻകൂട്ടി അഭിനന്ദിച്ചു.ചെക്ക് ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ.സജീദിനെ ഏൽപ്പിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here