ദില്ലി കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസ്; വിദ്യാര്‍ത്ഥികള്‍ ജയില്‍ മോചിതരായി 

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട് ജാമ്യം ലഭിച്ച വിദ്യാർത്ഥികൾ ജയിൽ മോചിതരായി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന കലിത എന്നിവരാണ് മോചിതരായത്. നടപടിക്രമങ്ങൾ പൂർത്തികരിച്ച ശേഷം ആസിഫ് ഇഖ്ബാൽ തൻഹയും ഇന്ന് തന്നെ ജയിൽ മോചിതനാകും. നടപടിക്രമണങ്ങൾ പൂർത്തിയാക്കാൻ മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയിരുന്നു.

പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ ദില്ലി കലാപത്തെ തുടർന്നാണ് കഴിഞ്ഞ വർഷം മെയിൽ മൂന്ന് പേരും അറസ്റ്റിലാകുന്നത്. ചൊവ്വാഴ്ച ദില്ലി ഹൈക്കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇവരെ ജയിൽ മോചിതരാക്കിയിരുന്നില്ല. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മൂന്ന് ദിവസം സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് ഇന്ന് കോടതിയെ സമീപിച്ചെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി രീവന്ദർ ബേദി ഇത് തള്ളിയിരുന്നു.

പ്രതികളുടെ വിലാസം, ആധാർ വെരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പൊലീസ് നിലപാട്. നേരത്തെ ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദില്ലി പൊലീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിൽ വിധി വരുന്നത് വരെ പ്രതികളെ ജയിലിൽ വയ്‌ക്കാനുള്ള പൊലീസ് നീക്കമാണ് ഇതോടെ പാളിയത്.

മൂന്നുപേരെയും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകളിലും സമാനമായ തുകയുടെ രണ്ട് ആൾ ജാമ്യത്തിലുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യംഅുവദിച്ചത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News