കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ച് മന്ത്രി ഡോ.ആർ.ബിന്ദു

കൊവിഡ് കാലത്ത് വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനവും അടക്കമുളള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

എകെപിസിടിഎയുടെ അഭിമുഖ്യത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘ കൂടെ ‘ എന്ന സമഗ്ര പദ്ധതി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

കൊവിഡ്കാല പ്രതിസന്ധികളെ അതിജീവിക്കാന്‍  വിദ്യാർഥികളെ സജ്ജക്കാൻ എകെപിസിടിഎ സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത  വിദ്യാർഥി സൗഹൃദ പദ്ധതിയാണ് കൂടെ.

വിദ്യാർഥികൾക്ക് കൗൺസലിംഗ്, അധ്യാപകർക്ക് കൗൺസലിംഗ് പരിശീലനം, കലാ-കായിക പരിപാടികൾ,യു ട്യൂബ് ചാനല്‍  വഴി വിവിധ തരം ക്ലാസ്സുകൾ , പ്രഭാഷണങ്ങൾ എന്നീവ ഉള്‍ക്കൊളളുന്ന വിവിധോദ്യേശ പദ്ധതിയാണ് കൂടെ.  അനിശ്ചിതത്വങ്ങളുടെ അസുരകാലത്ത് അധ്യയനത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.  ചെയർപേഴ്സൺ  എ ജി ഒ ലീനയും കോ-ഓർഡിനേറ്റർ ഡോ. സ്വപ്ന ജേക്കബുമാണ്.

ഇപ്പോൾ കേരളത്തിലെ എയ്ഡഡ് കോളജ് അധ്യാപകർക്കാണ് പരിശീലനം നല്‍കുന്നത്.  തുടർന്ന് താല്പര്യമുള്ള മുഴുവൻ അധ്യാപകർക്കും പ്രാഥമിക കൗൺസലിംഗ് പരിശീലനമാണ് ലക്ഷ്യം. ഇങ്ങനെ പരിശീലനം ലഭിച്ച അധ്യാപകരെ കേരളത്തിലെ ഏതു വിദ്യാർഥിക്കും സമീപിക്കാവുന്ന തരത്തിൽ വിപുലമായ ഒരു ഹെല്‍പ്പ് ലൈന്‍ സംവിധാനമായി  മാറും.

രക്ഷാകർത്താക്കൾക്കും പൊതു സമൂഹത്തിനും ഏറെ ഗുണകരമാകുന്ന പദ്ധതി പിന്നീട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യും. പദ്ധതിയുടെ ഉത്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ഉത്ഘാടനം ചെയ്തു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ മുഖ്യാതിഥിയായ ഉദ്ഘാടനച്ചടങ്ങില്‍ ,എ കെ പി സി ടി എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി.പത്മനാഭൻ സ്വാഗതവും പ്രസിഡൻ്റ് ജോജി അലക്സ് ,  ഡോ.ഹാറൂൺ,  ഡോ. സ്വപ്ന ജേക്കബ്  ഡോ.ബി.ജയരാജ് എന്നീവര്‍ സംസാരിച്ചു.  അക്കാദമിക സെഷനിൽ ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ വിഭാഗം തലവൻ. മുരളി തുമ്മാരുകുടി ആദ്യ പരിശീലന ക്ലാസ്സെടുത്തു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News