ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് എൻ95 മാസ്കുകൾ വാങ്ങി അയച്ചു നൽകി ഒരു ബോധവത്കരണ ക്യാമ്പയ്ൻ ദയവായി ഏറ്റെടുക്കുക

ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് എൻ95 മാസ്കുകൾ വാങ്ങി അയച്ചു നൽകി ഒരു ബോധവത്കരണ ക്യാമ്പയ്ൻ ദയവായി ഏറ്റെടുക്കുക എന്ന് മാധ്യമപ്രവർത്തകൻ ലീന്‍. ബി. ജെസ്മസ്.

കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ് വരെ സമ്മതിച്ച ദിവസം ശ്രദ്ധേയമായൊരു കുറിപ്പാണ് ലീന്‍. ബി. ജെസ്മസ് പങ്ക് വെക്കുന്നത്.കോവിഡ് കാലം ആരംഭിച്ചത് മുതൽ നമ്മുടെ കാഴ്ചകളിൽ വന്നിട്ടുള്ള ഉമ്മൻചാണ്ടിയാണ് ഏറ്റവും ജന വിരുദ്ധമായി പെരുമാറുന്ന രാഷ്ട്രീയ നേതാവ് എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു.മാസ്‌കിനോട് ഇത്രയേറെ അലർജി പുലർത്തുന്ന മറ്റൊരു വ്യക്തിയെ ഈ കാലത്ത് കണ്ടിട്ടില്ല.അറിയാവുന്നിടത്തോളം മാരകമായ ചില രോഗങ്ങൾക്കുള്ള ചികിത്സയിൽ കൂടിയാണ് ഉമ്മൻചാണ്ടി.പൊതു വേദികളിൽ പോലും കൃത്യമായി മാസ്‌ക് ധരിക്കാതെ നിന്ന്, എന്ത് സന്ദേശമാണ് ഇദേഹം സമൂഹത്തിന് നൽകുന്നത്?എന്നാണ് ലീന്‍. ബി. ജെസ്മസ് ചോദിക്കുന്നത്

ആദ്യം ഉമ്മൻചാണ്ടിയെ രക്ഷിക്കുക
പിന്നെ, കോൺഗ്രസിനെ രക്ഷിക്കാം

മുൻപൊരിക്കൽ എഴുതിയതാണ്.വീണ്ടും എഴുതേണ്ടി വരുന്നു.
ഉമ്മൻ ചാണ്ടിക്ക് പ്രായം എഴുപത്തിയേഴ് വയസ്സ്.കേരളത്തിലെ കോൺഗ്രസ്സിൽ ഇന്നും ഏറ്റവും ജനപ്രീതിയുള്ള, ആൾക്കൂട്ടത്തിന്റെ നടുവിൽ മാത്രം ജീവിക്കാൻ ഇഷ്ടപ്പെടുന്ന നേതാവ്.
രാഷ്ട്രീയത്തിലെ കുശാഗ്ര ബുദ്ധി കൊണ്ട് കെ.കരുണാകരനെ പോലും വീഴ്ത്തിയ ഉമ്മൻചാണ്ടിക്ക് ഇത് തളർച്ചയുടെ കാലമാണ്,പ്രത്യേകിച്ചും നിയമസഭാ തെരെഞ്ഞെടുപ്പിലെ കോൺഗ്രസ് പരാജയത്തിന് ശേഷം അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഓർമ്മ വരുന്നത് കെ.കരുണാകരന്റെ അവസാന കാലമാണ്..വാക്കിനും ,നിൽപ്പിനും ആരും വില കല്പിക്കാത്ത പഴയ കാരണവരെ. ഉമ്മൻചാണ്ടിയുടെ ശരീര ഭാഷ തന്നെ തന്റെ ദൗർബല്യത്തെ വെളിപ്പെടുത്തുന്നുണ്ട്.

ഇതൊന്നുമല്ല പൊതു സമൂഹത്തി ന് മുൻപിൽ അദ്ദേഹത്തെ കുറ്റവാളി ആക്കുന്നത്.കോവിഡ് കാലം ആരംഭിച്ചത് മുതൽ നമ്മുടെ കാഴ്ചകളിൽ വന്നിട്ടുള്ള ഉമ്മൻചാണ്ടിയാണ് ഏറ്റവും ജന വിരുദ്ധമായി പെരുമാറുന്ന രാഷ്ട്രീയ നേതാവ് എന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു.മാസ്‌കിനോട് ഇത്രയേറെ അലർജി പുലർത്തുന്ന മറ്റൊരു വ്യക്തിയെ ഈ കാലത്ത് കണ്ടിട്ടില്ല.അറിയാവുന്നിടത്തോളം മാരകമായ ചില രോഗങ്ങൾക്കുള്ള ചികിത്സയിൽ കൂടിയാണ് ഉമ്മൻചാണ്ടി.പൊതു വേദികളിൽ പോലും കൃത്യമായി മാസ്‌ക് ധരിക്കാതെ നിന്ന്, എന്ത് സന്ദേശമാണ് ഇദേഹം സമൂഹത്തിന് നൽകുന്നത്?


ഒരു എൻ 95 മാസ്കോ, തുണി മാസ്കോ ഇത് വരെ ഉമ്മൻചാണ്ടി ധരിച്ചു കണ്ടിട്ടില്ല. ധരിക്കുന്ന മാസ്‌ക് ആകട്ടെ മൂക്കിന് മുകളിലേക്ക് കണ്ടിട്ടേ ഇല്ല.ഇത് ജനങ്ങളോടുള്ള വെല്ലുവിളി മാത്രമല്ല..ഇപ്പോഴും ഉമ്മൻചാണ്ടിയെ രാഷ്ട്രീയ വികാരമായി മനസ്സിൽ സൂക്ഷിക്കുന്ന അനുയായികളോടുള്ള ചതി കൂടിയാണ്.കോൺഗ്രസിനും ,അണികൾക്കും താങ്കളെ പോലെ സമചിത്തത എങ്കിലും കൈമുതലായുള്ള ഒരു നേതാവിന്റെ സാന്നിധ്യം അനിവാര്യമായി വരുന്ന ഒരു കാലമാണ് വരാനിരിക്കുന്നത്.അവിടെ താങ്കൾ ആരോഗ്യത്തോടെ തുടരുക എന്നത് നാടിന്റെ കൂടി ആവശ്യകതയാണ്.

ഇതിനൊപ്പം ഒരു അഭ്യർത്ഥന കൂടി: ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നവർ അദ്ദേഹത്തിന് എൻ95 മാസ്കുകൾ വാങ്ങി അയച്ചു നൽകി ഒരു ബോധവത്കരണ ക്യാമ്പയ്ൻ ദയവായി ഏറ്റെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News