മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

മഹാരാഷ്ട്രയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത നാലാഴ്ചയ്ക്കുള്ളില്‍ മൂന്നാം തരംഗത്തിന് സാധ്യത; മഹാരാഷ്ട്രയ്ക്ക് മുന്നറിയിപ്പ്.
മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരമായി. മുംബൈയിലും കേസുകളില്‍ വര്‍ധനവുണ്ടായി.

കൊവിഡ് മൂന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തിനേക്കാള്‍ ഇരട്ടി പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തരംഗത്തില്‍ 19 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കില്‍ രണ്ടാം തരംഗത്തില്‍ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.

മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്സ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആള്‍ക്കൂട്ടം സംസ്ഥാനത്തിന് ഭീഷണിയായേക്കുമെന്ന് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News