രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. തമിഴ്നാട്ടിലും മഹാരാഷ്ട്രയിലും ഒമ്പതിയിരത്തോളം കേസുകളും കാർണാടകയിൽ അയ്യായിരത്തോളം കേസുകളും റിപ്പോർട്ട്‌ ചെയ്തു. ഡോക്ടർ മാർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഡോക്ടർമാർക്ക് സുരക്ഷ കേന്ദ്ര നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നാളെ ഐഎംഎ രാജ്യവ്യാപക സമരം നടത്തും. മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്ന് who-aiims സർവ്വേ വ്യക്തമാക്കി.

കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ് നാട്ടിൽ 9118 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 210 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു.കർണാടകയിൽ 5983 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്. 138 മരണവും സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 9830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

236 മരണങ്ങളും മഹാരാഷ്ട്രയിൽ റിപ്പോർട്ട്‌ ചെയ്തു. ദില്ലിയിൽ 158 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്ത്.  ദില്ലിയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.20% മായി കുറഞ്ഞു.ഇതോടെ ദില്ലിയിലെ ആക്റ്റീവ് കേസുകൾ 2554 ആയി.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 95.93 ശതമാനമായി ഉയർന്നു. നിലവിൽ പ്രതിദിന പോസിറ്റീവ് നിരക്ക് 3.48%മാണ് തുടർച്ചയായ 10 ദിവസവും രാജ്യത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 5% ൽ താഴെയായാണ് റിപ്പോർട്ട്‌ ചെയ്തത്. കൊവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കാൻ സാധ്യതയില്ലെന്ന് പഠനം.

ലോകാരോഗ്യ സംഘടനയും എയിംസും നടത്തിയ സർവേ പ്രകാരമാണ് കോവിഡിന്‍റെ മൂന്നാം തരംഗം കുട്ടികളെ വളരെയധികം ബാധിക്കാൻ സാധ്യതയില്ലന്ന് കണ്ടെത്തിയത്.
കുട്ടികൾക്കായി നോവവാക്സ് ഷോട്ടിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. നിലവിൽ കുട്ടികൾക്കായുള്ള കൊവാക്സിൻ പരീക്ഷണം ഫലപ്രദമായി പുരോഗമിക്കുകയാണ്.

2.18 കോടിയിലധികം കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിലുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ഇതുവരെ 27.28 കോടിയിലധികം  വാക്സിൻ ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങളിൽ വിതരണം ചെയ്തിട്ടുള്ളത്. ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ നിന്ന് ഡോക്ടർമാരെ സംരക്ഷിക്കുന്നതിനുള്ള കേന്ദ്ര നിയമം ആവശ്യപ്പെട്ട് ഐ‌എം‌എ നാളെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഐ‌എം‌എയുടെ 3.5 ലക്ഷം ഡോക്ടർമാർ പ്രതിഷേധത്തിൽ പങ്കെടുക്കും.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News