ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്കും​ നിയന്ത്രണം: കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നല്‍കി ഉത്തരവായി

ടെലിവിഷൻ ചാനലുകളിലെ പരിപാടികൾക്ക്​ നിയന്ത്രണവുമായി കേന്ദ്ര സർക്കാർ. ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികൾ നിരീക്ഷിക്കാനുള്ള നടപടി ശക്​തമാക്കിയിരിക്കുകയാണ്​ സർക്കാർ​.

അതിനായി കേന്ദ്രം നിയോഗിച്ച സമിതിക്ക് നിയമപരിരക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവായി. ടെലിവിഷൻ പരിപാടികൾക്ക് നിയന്ത്രണസംവിധാനം വേണമെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടിയെന്ന്​ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

ചട്ടം ലംഘിച്ചാൽ ടി.വി. പരിപാടികളുടെ സംപ്രേഷണം നിർത്തിവെക്കാൻ ഇനി സർക്കാർ ഇടപെടും. ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾക്ക്​ നിയമപരമായ രജിസ്ട്രേഷൻ നൽകാനും ഉത്തരവായിട്ടുണ്ട്​.

നിലവിൽ ചാനലുകൾക്കെതിരായ പരാതികൾ പരിഗണിക്കാൻ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുൾപ്പെട്ട സമിതിയാണുള്ളത്. ഇതിനു പുറമെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷ​ന്റെ എൻ.ബി.എസ്.എ. ഉൾപ്പടെയുള്ള സ്വയം നിയന്ത്രണ സംവിധാനങ്ങളുമുണ്ട്. പുതിയ ഉത്തരവ് പ്രകാരം മൂന്ന് തലത്തിലുള്ള സമിതികൾക്ക് മുൻപാകെ പരാതി നൽകാം.

ആദ്യം ചാനലുകൾക്കും പിന്നീട് മാധ്യമ കൂട്ടായ്മകളുടെ സ്വയം നിയന്ത്രണ സംവിധാനത്തെ സമീപിക്കാം. കേന്ദ്രസർക്കാരിന്റെ നിരീക്ഷണ സമിതിയാണ് അവസാനതലത്തിലെ കേന്ദ്രം.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News