മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി

മുംബൈയിൽ കടലിൽ മുങ്ങുന്ന കപ്പലിൽ നിന്നും 16 ജീവനക്കാരെ രക്ഷപ്പെടുത്തി.മുങ്ങിക്കൊണ്ടിരുന്ന ചെറു കപ്പലായ ‘എം.വി.മംഗള’ത്തിലെ 16 ജീവനക്കാരെയാണ് തീരരക്ഷാസേന രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ മഹാരാഷ്ട്രയിലെ റായ്‌ഗഡ് റെവ്ദന്ദ തുറമുഖത്തിന് സമീപമായിരുന്നു സംഭവം. തുറമുഖത്തു നിന്ന് മൂന്നുകിലോമീറ്റർ അകലെയായി കപ്പൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കപ്പലിൽ നിന്ന് ലഭിച്ച സന്ദേശമായിരുന്നു സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ വലിയൊരു അപകടം ഒഴിവാക്കാനായത്.

മോശം കാലാവസ്ഥയിൽ ബാർജിനുള്ളിലേക്ക് വെള്ളം കയറാൻ തുടങ്ങിയപ്പോൾ മുതൽ ജീവനക്കാർ ഭീതിയോടെയായിരുന്നു ഓരോ നിമിഷവും ചിലവഴിച്ചത്. കപ്പൽ ഉപേക്ഷിക്കുകയായിരുന്നു ഏക പ്രതിവിധി.

അപകട സൂചന നൽകി ഉടനെ സന്ദേശം അയച്ചതാണ് രക്ഷയായത്.തീരരക്ഷാസേന ഉടനെ തന്നെ സുഭദ്ര കുമാരി ചൗഹാൻ എന്ന കപ്പലിനെ സംഭവസ്ഥലത്തേക്ക് അയയ്ക്കുകയായിരുന്നു. തുടർന്ന് ദമനിൽ നിന്ന് രണ്ടു ഹെലികോപ്ടറുകളും രക്ഷാ പ്രവർത്തനങ്ങൾക്കായി അയച്ചു.

സംഭവസ്ഥലത്തെത്തിയ തീരരക്ഷാസേന ചെറുബോട്ടുകൾ വെള്ളത്തിലിറക്കിയാണ് ജീവനക്കാരെ തങ്ങളുടെ കപ്പലിലേക്ക് എത്തിച്ചത്. കുറച്ചുപേരെ ഹെലികോപ്റ്റർ വഴിയും പുറത്തെത്തിച്ചു.ശക്തമായ കാറ്റും മഴയും രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി.

മുങ്ങിയ ചരക്കുകപ്പലിലെ 16 പേരെയും തുറമുഖത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മുംബൈയിൽനിന്ന്‌ റെവ്ദന്ദ തുറമുഖത്തേക്ക് പോകുന്നതിനിടയിലാണ് സാങ്കേതിക തകരാർ കാരണം ചെറു കപ്പൽ മുങ്ങാൻ തുടങ്ങിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here