ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്, അവസാനത്തേതുമല്ല ;സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച് പാര്‍വ്വതി തിരുവോത്ത്

തനിക്ക് നേരെയുളള സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് പാർവ്വതി തിരുവോത്ത്. മലയാളി റാപ്പർ ആയ വേടൻ തനിക്കെതിരെ എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾക്ക് മാപ്പ് പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് പാർവ്വതി ലൈക്ക് അടിച്ചത് വിവാദമായിരുന്നു. രൂക്ഷമായ സൈബർ ആക്രമണമാണ് ഇതോടെ പാർവ്വതിക്ക് നേരെ നടന്നത്. തുടർന്ന് പാർവ്വതി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു

എന്നാൽ സൈബർ ആക്രമണം പിന്നെയും തുടരുന്ന പശ്ചാത്തലത്തിലാണ് താരം പ്രതികരിച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലാണ് പാർവ്വതിയുടെ പ്രതികരണം.

പാർവ്വതിയുടെ വാക്കുകൾ ഇങ്ങനെ:

ഇതാദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അവസാനത്തേതുമല്ല. നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തിൽ തന്നെ വലിച്ച് കീറി എന്നുളള ഭയങ്കരമായ സന്തോഷവും കാണിക്കുന്നത് താൻ എന്താണ് എന്നതല്ല, മറിച്ച് നിങ്ങളുടെ പ്രശ്‌നങ്ങളാണ്.

നമ്മൾ തമ്മിൽ ഒരു കാര്യത്തിലും യോജിപ്പ് ഉണ്ടാകണം എന്നില്ല. എന്നാൽ ഒരു സംവാദത്തിലോ സംഭാഷണത്തിലോ ബഹുമാനം സൂക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ, വളർച്ചയെ അംഗീകരിക്കാനാകുന്നില്ലെങ്കിൽ നിങ്ങൾ നിൽക്കുന്നത് ഭ്രഷ്ട് കൽപ്പിക്കുന്ന രീതിക്കൊപ്പമാണ്.

താൻ അതിനുളള ആളല്ല. താൻ തനിക്ക് വേണ്ടിയും മറ്റുളളവർക്ക് വേണ്ടി കൂടിയും നിലകൊള്ളുന്നയാളാണ്. ഇപ്പോഴുള്ളതിനേക്കാളും ഒരു മികച്ച വ്യക്തിയായി മാറുന്നതിന് വേണ്ടിയുളള പ്രയത്‌നത്തിൽ നിന്നും താനൊരിക്കലും നാണിച്ച് മാറി നിൽക്കില്ല. നിങ്ങൾ മറ്റൊരാളെ നിങ്ങളുടെ വിശകലനങ്ങളും നിഗമനങ്ങളും വെച്ച് കീറി മുറിച്ച് മുന്നോട്ട് പോകുമ്പോൾ ഓർക്കുക വീഴുന്നത് നിങ്ങൾ തന്നെ ആണെന്ന്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here