നെന്മാറ സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് സ്ഥലം സന്ദർശിക്കും

നെന്മാറ അയിലൂരിൽ ഭർതൃവീട്ടിൽ പത്തു വർഷത്തോളം യുവതി ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇന്ന് സ്ഥലം സന്ദർശിക്കും. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് സ്ഥലം സന്ദർശിയ്ക്കുന്നത്.

സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്‍റെ സന്ദർശനം. കഴിഞ്ഞ ദിവസങ്ങളിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും സംഭവത്തിൽ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് വനിതാ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് വ്യക്തമാക്കിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News