വൃദ്ധനെ മർദ്ദിച്ച സംഭവം; ട്വിറ്റര്‍ എംഡിക്ക് നോട്ടീസ് അയച്ച് പൊലീസ്

ലോണി ആക്രമണക്കേസിൽ ട്വിറ്റർ എംഡിക്ക് നോട്ടീസ് അയച്ച് ഗാസിയാബാദ് പൊലീസ്. ഗാസിയാബാദിൽ മുതിർന്ന പൌരൻ അക്രമത്തിനിരയായി മരിച്ച സംഭവത്തിലാണ് നോട്ടീസ്.

നാലുപേർ ചേർന്ന് താടി മുറിച്ച ശേഷം ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നടന്ന മർദ്ദനത്തിലാണ് ഇയാൾ മരിച്ചതെന്നായിരുന്നു ദേശീയ മാധ്യമങ്ങളിലെ റിപ്പോർട്ട്. ഈ സംഭവത്തിൻറെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിനാണ് ഗാസിയാബാദ് പൊലീസ് ട്വിറ്റർ ഇന്ത്യ എം ഡി മനീഷ് മഹേശ്വരിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. 7 ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം.

സംഭവത്തിന് വർഗീയപരമായ വശമില്ലെന്നാണ് പൊലീസ് വാദിക്കുന്നത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെ യുപി പൊലീസ് കേസെടുത്തിരുന്നു.

ഗാസിയാബാദ് പൊലീസ് സംഭവത്തിൽ വ്യക്തത വരുത്തിയിട്ടും ട്വിറ്റ‍ർ ഹാന്റിലുകൾ വീഡിയോ നീക്കം ചെയ്തിരുന്നില്ല. ഗാസിയാബാദിലെ ലോണിൽ ജൂൺ അഞ്ചിനാണ് വൃദ്ധനു നേരെ ആക്രമണമുണ്ടായത്.ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന അബ്ദുൾ സമദ് എന്ന വൃദ്ധനെ ഒരു കൂട്ടം ആളുകൾ പിടിച്ചിറക്കി അടിച്ചെന്നായിരുന്നു പരാതി. കൂട്ടത്തിലൊരാൾ കത്തി ഉപയോഗിച്ച് വയോധികൻറെ താടി മുറിക്കുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാമായിരുന്നു.

സംഭവത്തിൽ പ്രവേഷ് ഗുജ്ജർ എന്നയാളെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തിതുന്നു. ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചിട്ടും അത് ചെയ്യാത്തതിനാണ് തന്നെ അടിച്ചത് എന്ന് അബ്ദുൾ സമദ് പറഞ്ഞിരുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News