‘ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ പ്രവർത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നതെന്ന് അഭിമാനത്തോടെ പറയാൻ സാധിക്കും ,’

ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിന് തക്ക മറുപടി നൽകി മേയര്‍ ആര്യാ രാജേന്ദ്രന്‍.‘വ്യക്തമായി പറയാം. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നതെന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും,’ 

പ്രായക്കുറവിനെ പരിഹസിച്ചതിനെതിരെ കൗൺസിൽ യോഗത്തിലാണ് മേയറുടെ സൂപ്പര്‍  മറുപടി .ബിജെപി പ്രവർത്തകർ തനിക്കെതിരെ നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ യോഗത്തിൽ വെച്ച് ബിജെപി കൗൺസിലർമാർക്ക് മേയർ മുന്നറിയിപ്പ് നൽകി.

ആറ്റുകാൽ പൊങ്കാലയ്ക്ക് ലോറി വാടകയ്‌ക്കെടുത്തതിലും ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നെന്ന ആരോപണം ചർച്ച ചെയ്യാനായി വിളിച്ച കൗൺസിൽ യോഗത്തിലാണ് സംഭവം. മേയർക്ക് ഇത്തരം വിഷയങ്ങളിൽ പരിചയമില്ലെന്ന വിമർശനം പലരും ചർച്ചയിൽ ഉന്നയിച്ചിരുന്നു. മൂന്ന് മണിക്കൂറോളം അത് കേട്ടിരുന്ന ശേഷമായിരുന്നു മേയറുടെ പ്രതികരണം.

‘വ്യക്തമായി പറയാം. ഈ പ്രായത്തിൽ മേയറായിട്ടുണ്ടെങ്കിൽ അതനുസരിച്ച് പ്രവർത്തിക്കാനുമറിയാം. അതിനു വേണ്ടിയുള്ള ഒരു സംവിധാനത്തിലൂടെയാണ് ഞാൻ വളർന്നു വന്നതെന്ന് അഭിമാനത്തോടെ എനിക്ക് പറയാൻ സാധിക്കും,’ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

ബിജെപി അംഗം കരമന അജിത്ത് ഫേസ്ബുക്കിൽ എൽകെജി കുട്ടിയെന്ന് മേയറെ പരിഹസിച്ചിരുന്നു. ഇതിനും മേയർ ബിജെപി കൗൺസിലർമാർക്ക് മറുപടി നൽകി.‘നിങ്ങളുടെ അണികളുണ്ടല്ലോ, ഫേസ്ബുക്കും വാട്‌സ് ആപ്പും ഉപയോഗിക്കുന്ന പുതിയ തലമുറയിലെ ആളുകൾ,ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ഇടുന്ന കമന്റുകൾ നിങ്ങളെ കാണിച്ചാൽ വീട്ടിലുള്ള അമ്മ പെങ്ങന്മാരെപോലെയാണ് ഈ മേയറെന്ന് നിങ്ങൾക്ക് ഓർമ്മ വരും,’ ആര്യ രാജേന്ദ്രൻ പറഞ്ഞു.

‘എന്റെ പക്വത തീരുമാനിക്കുന്നത് താങ്കളല്ല. ഈ ആറു മാസലക്കാലയളവിനിടയിൽ നിങ്ങളോരോരുത്തരും വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ എത്രയെത്ര പരാമർശങ്ങൾ നടത്തി. അന്നൊന്നും നിങ്ങളുടെ അമ്മയെയും പെങ്ങളെയും നിങ്ങൾക്ക് ഓർമ്മ വന്നില്ലേ,’ മേയർ ചോദിച്ചു.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel