കൊവിഡ് കാലത്തെ അതിജീവനം: ആരോഗ്യമന്ത്രിയ്ക്ക് നിവേദനം നൽകി ഷാനവാസ്

കൊവിഡ് കാലത്തെ അതിജീവനത്തെ പ്രതിസന്ധിയിലാക്കുന്ന വലിയ തോതിലുള്ള തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ അംഗപരിമിതി മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു വിഭാഗം മുന്നോട്ടുള്ള വഴിമുട്ടി വീടുകളിൽ കഴിയുന്നുണ്ട് .താനടങ്ങുന്ന അത്തരക്കാർക്കുവേണ്ടി സർക്കാർ ഇടപെടലാവശ്യപ്പെട്ട് നിവേദനം കൈമാറാനാണ് ഷാനവാസ് പഴകുളം തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്.

ആരോഗ്യവകുപ്പുമന്ത്രി വീണാ ജോർജിന്റെ മെഡിക്കൽ കോളേജ് സന്ദർശനത്തിനിടെ അവിടെയെത്തിയ ഷാനവാസ്, മന്ത്രിയുടെ തിരക്കൊഴിയുന്നവരെ കാത്തുനിൽക്കാമെന്നോർത്ത് മാറി നിന്നു. വികലാംഗനായ ഷാനവാസ് വീർചെയറിലാണ് എത്തിയത്.

മാധ്യമപ്രവർത്തകർക്കടുത്തേയ്ക്ക് നീങ്ങിയ മന്ത്രി വീൽചെയറിലിരിക്കുന്ന ഷാനവാസിനെ കണ്ടതും അദ്ദേഹത്തിനടുത്തെത്തി വിവരം തിരക്കുകയായിരുന്നു.

തുടർന്ന് മന്ത്രിയെ ആവശ്യമറിയിച്ച ഷാനവാസ് നിരവധി വികലാംഗർ തൊഴിലില്ലാതെ വീട്ടിൽ കഴിയുന്നുവെന്നും അവർക്കുവേണ്ടിയാണ് നിവേദനമെന്നും വ്യക്തമാക്കി. ഷാനവാസിന്റെ നിവേദനം സ്വീകരിച്ച വീണാ ജോർജ് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകിയാണ് മടങ്ങിയത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News