ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി ജലാശയത്തില്‍ കാണാതായ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാട്ടുതാവളത്തെ ഓട്ടോറിക്ഷാ തൊഴിലാളികളായ മനു, ജോയ്‌സ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

കെട്ടുചിറക്ക് സമീപം സീതക്കയത്തില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്.

ഫയര്‍ഫോഴ്‌സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here