രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു: ആക്റ്റീവ് കേസുകളുടെ എണ്ണം 8 ലക്ഷമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു .ഇന്നലെ 62,480 പേർക്ക് രോഗം സ്ഥിരീകരിച്ചു .1,587 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.തുടർച്ചയായ 11-ാം ദിവസവും രാജ്യത്ത് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5% താഴെയായി രേഖപ്പെടുത്തി.

ഇന്നലെ 88,977 പേർ കൊവിഡ് രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 7,98,656 ആയി കുറഞ്ഞു. 73 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.കൊവിഡ് കേസുകൾ ക്രമാതീതമായി കുറയുകയാണെങ്കിലും രാജ്യത്ത് ജൂണിലെ ആദ്യ 16 ദിവസം വരെ മരിച്ചവരുടെ എണ്ണം 50000 കടന്നു. ഇതിൽ 37% മരണം,ഏപ്രിൽ മെയ്‌ മാസത്തിലെ രജിസ്റ്റർ ചെയ്യാത്ത മരണങ്ങൾ സർക്കാരുകൾ ജൂൺ മാസത്തിൽ കൂട്ടിച്ചേർത്തതാണ്.

അതേസമയം രാജ്യത്തെ കൊവിഡ് മുൻ നിര പോരാളിമാർക്കുള്ള പരിശീലന പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും.26 സംസ്ഥാനങ്ങളിലായി 111 കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിക്കുന്നത്. കുട്ടികൾക്കായി നോവവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ജൂലൈയിൽ ആരംഭിക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വ്യക്തമാക്കി. നിലവിൽ കുട്ടികൾക്കായുള്ള കൊവാക്സിൻ പരീക്ഷണം ഫലപ്രദമായി പുരോഗമിക്കുകയാണ്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News